മീററ്റ്: മീററ്റിലെ ലാലാ ലജ്പത്റായ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം. ആശുപത്രിയിലുണ്ടായ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് കുട്ടിക്കു നേരെ അതിക്രമം നടത്തിയത്.സംഭവത്തിൽ പ്രതി രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിയിലേക്ക് പോയ സമയം രോഹിത് കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. സംഭവം പെൺകുട്ടി അമ്മയെ അറിയിച്ചു. അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് വാർഡിൽ സുരക്ഷ കർശനമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |