മേപ്പയ്യൂർ: ഇന്ത്യയുടെ ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും ഭരണഘടന മൂല്യബോധവും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയും സ്ത്രീവിമോചന പോരാളിയുമായ കെ. അജിത പറഞ്ഞു. മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് ഫോറവും " കോലായ" വായന വേദിയും ചേർന്ന് സംഘടിപ്പിച്ച "അടിയന്തരാവസ്ഥ നേരനുഭവങ്ങൾ" ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാദ്ധ്യമപ്രവർത്തകൻ കെ.വി കുഞ്ഞിരാമൻ മുഖ്യഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് വി.പി ബിജു അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, വിഷ്ണുപ്രിയ, എ. സുബാഷ് കുമാർ, സി.വി.സജിത്, വി.വിമോദ് , സിനി എം എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എം സക്കീർ സ്വാഗതവും ഹാപ്പി സ്കൂൾ കോഓർഡിനേറ്റർ ഡോ. ഇസ്മയിൽ മരുതേരി നന്ദിയും പറഞ്ഞു.