മേപ്പയ്യൂർ: കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മിറാക്കിൾ എടത്തിൽ മുക്ക് പ്രതിഭകളെ അനുമോദിച്ചു. സംസ്ഥാന മിഴവഴക് പുരസ്കാര ജേതാവ് മേപ്പയ്യൂർ എൽ.പി സ്കൂൾ അദ്ധ്യാപിക വി.കെ വിൻസി, ദേശീയ വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുത്ത യാദവ് കൃഷ്ണ, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ, യു.എസ്.എസ് ജേതാക്കൾ എന്നിവയാണ് അനുമോദിച്ചത്. വാർഡ് മെമ്പർ വി.പി രമ ഉദ്ഘാടനം ചെയ്തു. റസാഖ് അച്ചൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരൻ ചൂട്ട് മോഹനൻ മുഖ്യപ്രഭാഷണം നടത്തി.മേപ്പയ്യൂർ എസ്.ഐ പ്രേംജിത്ത്, മുജീബ് കോമത്ത്, വി.ടി സത്യനാഥൻ, ഹരി എച്ച്.പി ദാസ്, ഇ.പ്രകാശ്,സി.കെ ഫൈസൽ, ഷാഹിദ് കണ്ടമ്പത്ത്, പി.എം നിജീഷ്, വി.കെ വിൻസി എന്നിവർ പ്രസംഗിച്ചു.