ന്യൂഡല്‍ഹി: മണ്‍സൂണ്‍ ഓഫറിന്റെ ഭാഗമായി വമ്പന്‍ ഡീലുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി. ജൂണ്‍ 29 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് മികച്ച ഓഫറുകളാണ് രാജ്യത്തെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള യാത്ര ടിക്കറ്റുകള്‍ 1499 രൂപ മുതല്‍ ഓഫറിന്റെ ഭാഗമായി ലഭ്യമാണ്.
അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ടിക്കറ്റുകളുടെ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത് 4,399 രൂപ മുതലാണ്. ജൂലായ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 21 വരെ മണ്‍സൂണ്‍ ഓഫറിലൂടെ യാത്ര ചെയ്യാം. ബിസിനസ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. ഇന്‍ഡിഗോ സ്ട്രെച്ച് എന്ന ബിസിനസ് ക്ലാസ് സേവനത്തില്‍ ടിക്കറ്റുകള്‍ ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്.
ടിക്കറ്റുകള്‍ക്ക് സീറോ ക്യാന്‍സലേഷന്‍ സൗകര്യം ലഭിക്കാന്‍ 299 രൂപയുടെ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളില്‍ ബാഗേജിന് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ് ഫോര്‍വേഡ് സേവനത്തിന് 50 ശതമാനം ഡിസ്‌കൗണ്ടും ഇക്കാലയളവില്‍ ലഭിക്കും. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടിയുള്ള യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഓഫറിന് ലഭിക്കുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |