നാലാം സെമസ്റ്റർ
എം.ബി.എ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) (2020 സ്കീം –
റഗുലർ & സപ്ലിമെന്ററി), (2023 സ്കീം – റഗുലർ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എം.എഡ് (2022 സ്കീം – റഗുലർ & സപ്ലിമെന്ററി), (2018 സ്കീം – സപ്ലിമെന്ററി) പരീക്ഷകളുടെ
ടൈംടേബിൾ www.keralauniversity.ac.inൽ.
എം.ജി സർവകലാശാല മൂന്നാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ താത്കാലിക പ്രവേശനം എടുത്തവരും മൂന്നാം അലോട്ട്മെന്റ് ലഭിച്ചവരും 30 ന് വൈകിട്ട് നാലിന് മുൻപ് സ്ഥിരപ്രവേശനം നേടണം.
വൈവവോസി
നാലാം സെമസ്റ്റർ എം.എ (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ ജൂലായ് 10,11 തീയതികളിൽ നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡ്യൂവൽ ഡിഗ്രി മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), നാലാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എൽ എൽ.എം ബ്രാഞ്ച് 1 കൊമേഴ്സ്യൽ ലാ, ബ്രാഞ്ച് 2 ക്രിമിനൽ ലാ, ബ്രാഞ്ച് 3 മാരിടൈം ലാ (2022 അഡ്മിഷൻ റഗുലർ), ബ്രാഞ്ച് 1 കൊമേഴ്സ്യൽ ലാ, ബ്രാഞ്ച് 2 ക്രിമിനൽ ലാ (2021അഡ്മിഷൻ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല ഹാൾ ടിക്കറ്റ്
ജൂലായ് നാലിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷാ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് പുനർമൂല്യനിർണയം /സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് ജൂലായ് ഏഴ്, വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
ഓർമിക്കാൻ...
സി.ബി.എസ്.ഇ ബോർഡ് സപ്ലിമെന്ററി പരീക്ഷ:- സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ സപ്ലിമെന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ജൂലായ് 15 മുതൽ 22 വരെ 10-ാം ക്ലാസ് പരീക്ഷകളും 15ന് 12-ാം ക്ലാസ് പരീക്ഷയും നടക്കും. വെബ്സൈറ്റ്: cbse.nic.in
ബി.ടെക്ക് പരീക്ഷ
സാങ്കേതിക സർവകലാശാല ഓഗസ്റ്റിൽ നടത്തുന്ന ബി.ടെക് 2015 സ്കീം പരീക്ഷയ്ക്ക് ഫൈനില്ലാതെ ജൂലായ് 5വരെയും ഫൈനോടുകൂടി 7വരെയും സൂപ്പർ ഫൈനോടെ 10വരെയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ.
ബി.ടെക് സായാഹ്ന കോഴ്സ്
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സിൽ പ്രവേശനത്തിന് ഇന്നു കൂടി https://www.cet.ac.in ൽ രജിസ്റ്റർ ചെയ്യണം. എൽ.ബി.എസ് നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്പെക്ടസിലുള്ള രേഖകളുമായി 30ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം.വിവരങ്ങൾക്ക്- 0471-2998391, 9447205324, 9633633094.
കുസാറ്റ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: കുസാറ്റിൽ ആരംഭിക്കുന്ന എം.ടെക് പ്രോഗ്രാം ഇൻ സിന്തറ്റിക് ബയോളജി ആൻഡ് ബയോമാനുഫാക്ചറിംഗ് അക്കാഡമിക് പ്രോഗ്രാമിലേക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://admissions.cusat.ac.in
പി.ജിഡെന്റൽ പ്രവേശനം
സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ ജൂലായ് രണ്ടിന് രാവിലെ 11വരെ അവസരം. വിവരങ്ങൾ വെബ്സൈറ്റിൽ.
എൻട്രൻസ് റാങ്ക് ലിസ്റ്റിന് മാർക്ക് നൽകാം
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ, പ്ലസ്ടു പരീക്ഷയുടെ രണ്ടാം വർഷത്തിലെ മാത്തമാറ്രിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 28ന് രാത്രി 12വരെ നൽകാം. വിവരങ്ങൾ വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- : 0471 – 2332120, 2338487
ഭിന്നശേഷിക്കാർക്ക്
സ്വയം തൊഴിൽ വായ്പ
തിരുവനന്തപുരം: സ്വയംതൊഴിൽ വായ്പയ്ക്ക് ഈടുനൽകാൻ വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ-ചെറുകിട സ്വയംതൊഴിൽ ആരംഭിക്കാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചെന്ന് മന്ത്രി ആർ.ബിന്ദു. സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിലൂടെ നടപ്പാക്കുന്ന ആശ്വാസം പദ്ധതിയിലൂടെ 25,000 രൂപ വീതമാണ് ധനസഹായമായി നൽകുന്നതെന്ന് മന്ത്രി അറിയിച്ചു. നാൽപ്പത് ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരാവണം അപേക്ഷകർ. പതിനെട്ടുവയസ് പൂർത്തിയായവരും ഈടുവയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും കോർപ്പറേഷനിൽനിന്നോ സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോടുകൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആവണം. തീവ്രഭിന്നശേഷിത്വം ബാധിച്ചവർ,ഭിന്നശേഷിക്കാരായ വിധവകൾ,ഗുരുതരരോഗം ബാധിച്ച ഭിന്നശേഷിക്കാർ,പതിന്നാലുവയസ്സിനു താഴെയുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ,മുതിർന്ന ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ജില്ലാതലത്തിൽ പരിശീലനമുണ്ടാകും. അപേക്ഷാഫോറം സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ വെബ്സൈറ്റിലെ ഗൂഗിൾഫോം വഴി നേരിട്ടോ,അക്ഷയകേന്ദ്രങ്ങളിലൂടെയോ സമർപ്പിക്കാം. അവസാന തീയതി ജൂലായ് 31ന് വൈകിട്ട് 5ന്. അപേക്ഷാഫോറം: www.hpwc.kerala.gov.inൽ. വിവരങ്ങൾക്ക്:0471-2347768,9497281896.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |