കാസർകോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം ഫൈസി അനുസ്മരണ സമ്മേളനം മുൻ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. വർക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ടി.എച്ച് അബ്ദുൽ ഖാദർ ഫൈസി ചെങ്കള, സിദ്ധീഖ് നദ്‌വി ചേരൂർ, ഹാരിസ് ദാരിമി ബെദിര, ചെങ്കള ജുമുഅ മസ്ജിദ് ഖത്തീബ് സുഹൈൽ ഫൈസി കമ്പാർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജമാഅത്ത് പ്രസിഡന്റ് എം.എ.എച്ച് മഹ്മൂദ് ഹാജി ചെങ്കള, ജനറൽ സെക്രട്ടറി മൊയ്‌തീൻ എരിയാൽ, ബി.എം ഖാദർ ഹാജി, ചെർക്കള മേഖല പ്രസിഡന്റ് യൂസുഫ് ദാരിമി ചെർക്കള , കൊവ്വൽ മൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ധീഖ് ബെളിഞ്ചം സ്വാഗതവും ഇല്യാസ് ഹുദവി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |