ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം നാളെ മുതൽ. അഞ്ചു രാജ്യങ്ങളിൽ 9വരെ നീണ്ടു നിൽക്കുന്നതാണ് സന്ദർശനം. ബ്രസീലിലെ സന്ദർശനത്തിനിടെ ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, നമീബിയ എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
2-3: ഘാന
പ്രധാനമന്ത്രി മോദിയുടെ ആദ്യത്തേതും മൂന്ന് പതിറ്റാണ്ട് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവും. ഘാന പ്രസിഡന്റുമായി ചർച്ച നടത്തും. ഇക്കോവാസ്,ആഫ്രിക്കൻ യൂണിയൻ എന്നിവയുമായുള്ള ഇന്ത്യയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും.
2-4: ട്രിനിഡാഡ്-ടൊബാഗോ
മോദിയുടെ ആദ്യ സന്ദർശനം. ട്രിനിഡാഡ്-ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗാലു,പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ എന്നിവരുമായി കൂടിക്കാഴ്‌ച,അവിടുത്തെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന എന്നിവ പരിപാടികൾ.
4-5: അർജന്റീന
അർജന്റീനൻ പ്രസിഡന്റ് ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ച.
5-8: ബ്രസീൽ
മോദിയുടെ നാലാം ബ്രസീൽ സന്ദർശനം. റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി നിരവധി രാഷ്ട്രത്തലവൻമാരുമായും ചർച്ച. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
9: നമീബിയ
പ്രധാനമന്ത്രിയുടെ ആദ്യ നമീബിയൻ സന്ദർശനം. നമീബിയൻ പ്രസിഡന്റ് ഡോ. നെതുംബോ നന്ദി-നന്ദൈത്വയുമായി ഉഭയകക്ഷി ചർച്ച. നമീബിയയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ പരേതനായ ഡോ. സാം നുജോമയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നമീബിയ പാർലമെന്റിൽ പ്രസംഗിക്കാനും സാദ്ധ്യത. 2015 ജൂലായിൽ എട്ടു ദിവസമെടുത്ത് റഷ്യ അടക്കം ആറ് രാജ്യങ്ങൾ സന്ദർശിച്ചതാണ് ഇതിനു മുൻപ് പ്രധാനമന്ത്രി നടത്തിയ ദൈർഘ്യമേറിയ വിദേശപര്യടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |