കൊച്ചി: ഓഫറുകളുടെ പെരുമഴക്കാലമൊരുക്കി 50 ശതമാനം വിലക്കിഴിവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ജൂലായ് മൂന്നിന് തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്ളാറ്റ് 50സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും നടക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് 50 സെയിലിലൂടെ 50 ശതമാനം വിലക്കിഴിവിൽ ഷോപ്പിംഗ് നടത്താം.
ലുലു ഹൈപ്പർമാർക്കറ്റിലെ എൻഡ് ഒഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഡിസ്കൗണ്ട് വിൽപ്പനയും തുടരും. ലുലു ഓൺ സെയിലിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ഗോപിയും ചേർന്ന് നിർവഹിച്ചു. എൻഡ് ഒഫ് സീസൺ സെയിൽ ജൂലായ് 20 വരെ തുടരും. ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകി ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |