കോതമംഗലം: ഇരുപത് കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ നൂർ ഇസ്ലാം (26), സുമൻ മൊല്ല (25), ഒഡീഷ സ്വദേശികളായ ഷിമാഞ്ജൽ പാൽ (36), പ്രശാന്ത് കുമാർ (58) എന്നിവരാണ് പിടിയിലായത്. നാലുപേരുടെയും ബാഗുകളിലായി പ്രത്യേകം പാക്ക് ചെയ്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി എളമ്പ്ര ഭാഗത്തെ വെയിറ്റിംഗ് ഷെഡ്ഡിൽ സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്‌പ്പോഴാണ് കഞ്ചാവ് കടത്ത് വെളിപ്പെട്ടത്. അസാമിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ട്രെയിനിൽ ആലുവയിലിറങ്ങിയശേഷമാണ് ഇവർ കോതമംഗലത്ത് എത്തിയത്.
ഇൻസ്‌പെക്ടർ പി.റ്റി. ബിജോയി, എസ്.ഐ.മാരായ പി.എം. അജി, ഷാന്റി കെ. ജേക്കബ്, എം.എസ്. മനോജ്, പി.കെ. അജികുമാർ, എ.എസ്.ഐ. എൽദോസ് എബ്രഹാം, സീനിയർ സി.പി.ഒ.മാരായ സുഭാഷ് ചന്ദ്രൻ, സലിം പി. ഹസൻ, എം.എം. അജ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |