കയ്പമംഗലം: ആൽഫ പാലിയേറ്റീവ് കെയർ മതിലകം ലിങ്ക് സെന്ററിന്റെ വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. ആൽഫാ മതിലകം ലിംഗ് സെന്റർ പ്രസിഡന്റ് സുരേഷ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ആൽഫ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധർ മുഖ്യപ്രഭാഷണം നടത്തി. ആൽഫാ ട്രഷറർ സിദ്ദിഖ് മംഗല്യ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ആൽഫ ഗവേണിംഗ് കമ്മിറ്റി മെമ്പർ ഇന്ദിര ശിവരാമൻ, ഷൈജൻ ശ്രീവത്സം, പഞ്ചായത്തംഗങ്ങളായ ദേവിക ദാസൻ, യു.വൈ.ഷമീർ, പി.കെ.റാസിക്, സെക്രട്ടറി മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ബഷീർ പന്തൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |