കോഴിക്കോട്: എൻജിനിയറിംഗിൽ എറണാകുളം ചെറായി സ്വദേശി ഹരികിഷൻ ബൈജു രണ്ടാംറാങ്കും കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു മൂന്നാംറാങ്കും നേടി. എസ്.സി വിഭാഗത്തിൽ തിരുവനന്തപുരം മുട്ടട സ്വദേശി ബി.അനന്തകൃഷ്ണനും എസ്.ടി വിഭാഗത്തിൽ കാസർകോട് പെരിയ സ്വദേശി ആർ.പി.ഗൗരിശങ്കറും രണ്ടാം റാങ്ക് നേടി. ഒമ്പതാം റാങ്ക് നേടിയ കൊല്ലം പെരുമ്പുഴ സ്വദേശി ബി.ആർ.ദിയ രൂപ്യ പെൺകുട്ടികളിൽ മുന്നിലെത്തി.
ഫാർമസി വിഭാഗത്തിൽ കോട്ടയം ആർപ്പൂക്കരയിലെ ഋഷികേശ് ആർ.ഷേണോയ് രണ്ടാം റാങ്കും മലപ്പുറം കുന്നക്കാവ് സ്വദേശിനി ഫാത്തിമത്ത് സഹ്ര മൂന്നാം റാങ്കും നേടി. എസ്.സി വിഭാഗത്തിൽ എറണാകുളം സൗത്ത് അടുവാശ്ശേരിയിലെ ആദിത്യ അനിലും എസ്.ടി വിഭാഗത്തിൽ തിരുവനന്തപുരം വെള്ളനാട് സ്വദേശിനി എ.ദേവിക ശ്രീജിത്തും രണ്ടാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |