മൂവാറ്റുപുഴ: കീമിൽ മികച്ച വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നാം റാങ്ക് അപ്രതീക്ഷിതമെന്ന് ജോൺ ഷിനോജ്. ചിട്ടയായ പഠനവും മുന്നൊരുക്കങ്ങളും സഹായിച്ചു. ഏറെ നാളത്തെ പ്രയത്നമാണ്. ഐ.ഐ.ടി പ്രവേശനമാണ് ലക്ഷ്യം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 3553 -ാമത് റാങ്ക് നേടിയ ജോൺ ഗുജറാത്ത് ഐ.ഐ.ടി ഗാന്ധി നഗറിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിന് പ്രവേശനം നേടിയിട്ടുണ്ട്.
എറണാകളം ബി.എസ്.എൻ.എല്ലിൽ എ.ജി.എം ആയ കല്ലൂർക്കാട് വല്യാഞ്ചിറ വട്ടക്കുഴി വീട്ടിൽ ഷിനോജ് ജെ. വട്ടക്കുഴിയുടെയും വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജ് അസി. പ്രൊഫസർ അനിത തോമസിന്റെയും മൂന്നു മക്കളിൽ മൂത്തയാളാണ് ജോൺ. കാഞ്ഞിരപ്പള്ളിയിലാണ് പരീക്ഷ എഴുതിയത്. പ്ലസ് ടു പഠനം മാന്നാനം കെ.ഇ സ്കൂളിലായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥി ടോം ഷിനോജ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എമിലിയ മറിയം സിനോജ് എന്നിവരാണ് സഹോദരങ്ങൾ. എട്ടാം ക്ലാസ്സ് മുതൽ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ ഫൗണ്ടേഷൻ കോഴ്‌സ് ആരംഭിച്ച ജോൺ ഹയർസെക്കൻഡറിയിൽ ബ്രില്ല്യന്റിന്റെ ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലനം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |