തിരുവനന്തപുരം: ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാൻ സ്‌പോൺസർഷിപ്പ് കോ-ഓർഡിനേറ്ററെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല കോ-ഓർഡിനേറ്ററെന്ന വ്യാജേന പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ് അരുണിനെ സ്‌പോൺസർഷിപ്പ് കോ-ഓർഡിനേറ്ററായും ബോർഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി.വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോൺസർഷിപ്പ് കോ-ഓർഡിനേറ്ററായുമാണ് നിയമിച്ചത്. ശബരിമലയിലേക്കുള്ള സ്‌പോൺസർഷിപ്പ് സംഭാവനകൾ ശബരിമല സ്‌പോൺസർഷിപ്പ് കോ-ഓർഡിനേറ്റർമാർ വഴിയോ, ശബരിമല സന്നിധാനത്തെ എക്സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോ നൽകാവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സംഭാവനകൾ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |