സുചിത്രൻ അറോറ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ താനൂര്‍ റോഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് മൂത്രശങ്ക ഉണ്ടായാല്‍ പാടുപെടും. പരപ്പനങ്ങാടി ടൗണില്‍ താനൂര്‍ റോഡിലും കടലുണ്ടി റോഡിലുമായി ബസ് കാത്തുനില്ക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് പൊതുവായിട്ടുള്ള ഒരു കംഫര്‍ട് സ്റ്റേഷന് ഇല്ലാത്തതിനാല്‍ പ്രയാസപ്പെടുന്നത്. പരപ്പനങ്ങാടി ടൗണില്‍ നിലവില്‍ മൂന്നു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണുള്ളത്.അതില്‍ ഒന്ന് ചെമ്മാട്റോഡിലുള്ള മുനിസിപ്പല്‍ ബസ് സ്റ്റാന്റും താനൂര്‍ റോഡില്‍ മുനിസിപ്പല്‍ ഓഫീസിനു മുന്‍വശം ഒരു ബസ് കാത്തിരിപ്പ്കേന്ദ്രവും.ഇതില്‍ ചെമ്മാട്റോഡിലുള്ള മലപ്പുറം മഞ്ചേരി ഭാഗത്തേക്ക്പോകുന്ന ബസുകള്‍ക്കുള്ള സ്റ്റാന്‍ഡിലാണ് നിലവില്‍ കംഫർട്ട് സ്റ്റേഷന് ഉള്ളത്.എന്നാല്‍ കടലുണ്ടി റോഡില്‍ കോഴിക്കോട്ടേക്കും ചാലിയം ഭാഗത്തേക്കുംതാനൂര് റോഡില്‍ തിരൂര്‍, ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ക്കുമാണ് അടിസ്ഥാന സൗകര്യം ലഭിക്കേണ്ടത്. പയനിങ്ങല്‍ ജംഗ്ഷനില്‍ പീടിക വരാന്തയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രമായി ഉപയോഗിക്കുന്നത്.
താനൂര്‍ റോഡിലും കടലുണ്ടി റോഡിലുമായി വിദ്യാര്‍ത്ഥികള്‍ അടക്കം നിത്യേന ആയിരക്കണക്കിന് യാത്രക്കാരാണ് ബസ് കാത്തു നില്‍ക്കാറുള്ളത്. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് മൂത്രമൊഴിക്കാന്‍ മറ്റു സൗകര്യങ്ങളൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |