കൊച്ചി. : സാമൂഹിക സുരക്ഷാ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി പ്രമുഖ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് കെ.എസ്.ആർ.ടി.സിക്ക് 2,600 ഡസ്റ്റ് ബിന്നുകൾ ലഭ്യമാക്കി.
മെച്ചപ്പെട്ട മാലിന്യ സംസ്‌കരണം, വൃത്തിയുള്ള പൊതുഗതാഗത സംവിധാനം, പരിസ്ഥിതി ഉത്തരവാദിത്തം, പൊതു ഗതാഗത സംവിധാനത്തിലെ പൊതുജന ബോധവൽക്കരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ബിന്നുകളിൽ രണ്ടായിരം എണ്ണം കെ.എസ്.ആർ.ടി.സി ബസുകളിലും 600 എണ്ണം വിവിധ ബസ് സ്റ്റേഷനുകളിലുമാണ് പ്രയോജനപ്പെടുത്തുക.
പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, സീനിയർ സോണൽ മാനേജർ സി.യു ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
സാമ്പത്തിക സേവനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സമൂഹത്തിലെ ഇടപെടലുകളെന്ന് മുത്തൂറ്റ് മിനി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ പി. ഇ മത്തായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |