ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നവരെയാണ് ജൂലായ് ഒന്നിന് തട്ടിക്കൊണ്ടുപോയത്. സംഭവം നിർഭാഗ്യകരമാണെന്നും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി മോചിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി സർക്കാരിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |