കൊച്ചി: അമൃത ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ലോക രോഗി സുരക്ഷാദിനം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും. രോഗികൾ, ആരോഗ്യപ്രവർത്തകർ, നയ രൂപീകരണം നടത്തുന്നവർ, അദ്ധ്യാപകർ, ഗവേഷകർ, പ്രൊഫഷണൽ കൂട്ടായ്മയിലുള്ളവർ എന്നിവർക്കൊപ്പം ആരോഗ്യസേവന മേഖലയിലുള്ളവരെ ഒന്നാകെ അണിചേർക്കുന്നതിനും ബോധവത്കരിക്കുന്നതിനുമാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ അമൃത ആശുപത്രിയുടെ മുൻപിലുള്ള ശുശ്രുത മഹർഷിയുടെ പ്രതിമ ഓറഞ്ച് വർണമണിയും. 9ന് അമൃത ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ലോക രോഗി സുരക്ഷാദിന റാലി അമൃത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വിശാൽ മാർവാഹ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |