ഷിംല: ഉത്തരേന്ത്യയിൽ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. മണ്ഡിയിൽ 12 പേരാണ് മരിച്ചത് . ഇരുന്നൂറിലധികം വീടുകൾ തകർന്നു. നൂറിലധികം പേർ പരിക്കേറ്റു ചികിത്സയിലാണ്. 283 കോടിയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിവരം. ഉത്തരാഖണ്ഡിൽ 17 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. 300 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. ചണ്ഡിഗഢ്-മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്,രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |