തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് കോലിയക്കോട് നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. പണി നടക്കുന്ന വീടിനോട് ചേർന്ന പറമ്പിലെ കിണറിൽ ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ പാമ്പിനെ കണ്ടു. പണിക്കാരാണ് പാമ്പിനെ കണ്ടത്. ചേര എന്നാണ് ആദ്യം അവർ കരുതിയത്. ഒരു കല്ല് വെള്ളത്തിൽ ഇട്ടപ്പോൾ ചീറ്റി. ഉടൻതന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവാ സുരേഷ് നല്ല വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടു. ആറ് വയസ് പ്രായം വരുന്ന പെൺ അതിഥിയായിരുന്നു. മുപ്പതിലധികം മുട്ടകളിടാൻ കഴിയുന്ന പാമ്പാണത്. വാവാ സുരേഷിന്റെ വിരൽ മുറിക്കാൻ പോലും കാരണമായത് ഇത്തരത്തിൽ ഒരു മൂർഖന്റെ കടിയേറ്റതിനാലാണ്. ഉടൻതന്നെ അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെ ചാക്കിലാക്കി.
തുടർന്ന് മുരുക്കുംപുഴക്ക് അടുത്തുള്ള ഒരു വീട്ടിൽ പാമ്പിനെ പിടികൂടാനായി വാവാ യാത്ര തിരിച്ചു. നല്ല മഴയുള്ള സമയത്ത് വീട്ടിൽ കയറിയ മൂർഖൻ പാമ്പ് പിന്നെ മരത്തിന് മുകളിൽ കയറി. കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |