കാസർകോട്: വനം വകുപ്പ് കാസർകോട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനമഹോത്സവത്തിന്റെ ഭാഗമായി അനോടിപള്ളത്ത് ഹരിതവത്കരണം നടത്തി. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ ഇക്കോ ടോക് നടത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പാലാക്ഷ റൈ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എച്ച് അബ്ദുൾ മജീദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രാവതി, ഗ്രാമപഞ്ചായത്ത് മെമ്പർ ജയന്തി, എം.ജി.എൻ.ആർ. ഇ.ജിഎ എൻജിനീയർ എ.ആർ പ്രജ്വൽ കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |