ന്യൂഡൽഹി: പ്രവാസികളായ ഇന്ത്യക്കാർക്ക് അവരുടെ വിദേശ മൊബൈൽ നമ്പറിൽ ഇന്ത്യയിൽ യു.പി.ഐ സേവനങ്ങൾ ഉപയോഗിക്കാം. യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്പുകൾ വഴി നാട്ടിലേക്ക് പണമയക്കാനുമാകും.
റിസർവ് ബാങ്കും നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും ചേർന്നാണ് പ്രവാസികൾക്ക് ഇന്ത്യൻ സിം കാർഡ് ഇല്ലാതെ തന്നെ യു.പി.ഐ ഇടപാടിന് അവസരമൊരുക്കുന്നത്.
എൻ.ആർ.ഐ, എൻ.ആർ.ഒ. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്ക് യു.പി.ഐ ഉപയോഗിക്കാൻ 2023 ജനുവരിയിൽ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ജൂൺ 25ന് 12 രാജ്യങ്ങളിൽ നിന്നുള്ള എൻ.ആർ.ഐ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറിൽ യു.പി.ഐ ഉപയോഗിക്കാൻ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സൗകര്യമേർപ്പെടുത്തിയത്. ഇന്ത്യക്കാർക്കാണ് ഈ സംവിധാനം ഉപയോഗിക്കാനാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |