കോട്ടയം: കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ആക്ടിംഗ് അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, സിനിമാട്ടോഗ്രഫി ഡയറക്ഷൻ ആൻഡ് സ്‌ക്രീൻ പ്ലേ റൈറ്റിംഗ്, എഡിറ്റിംഗ് സൗണ്ട് റെക്കോഡിംഗ് ആൻഡ് സൗണ്ട് ഡിസൈനിംഗ് എന്നീ സിനിമാ പഠന വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷക്ഷണിച്ചു. മൂന്നു വർഷ ദൈർഘ്യമുള്ള കോഴ്സുകളിൽ 10 സീറ്റുകൾ വീതമാണുള്ളത്. ദേശീയ തലത്തിലുള്ള അഭിരുചി പരീക്ഷയും തുടർന്ന് കോട്ടയത്തുള്ള ഇൻസ്റ്റിറ്റിയൂട്ട് ക്യാമ്പസിൽ നടത്തുന്ന ഓറിയന്റേഷനും ഇന്റർവ്യൂവും വഴിയാണ് പ്രവേശനം. കേരള സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ സംവരണ മാനദണ്ഡങ്ങളും ബാധകമായിട്ടുള്ള കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി ജൂലായ് 7 മുതൽ 30 വരെ നൽകാം.
വിശദവിവരങ്ങളും പ്രോസ്‌പെക്ടസും (2025) www.krnivalin എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഡയറക്ടർ പി.ആർ.ജിജോയ് പത്രസമ്മേളനത്തിലറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |