കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലേക്ക് ബി.എൽ.എം ഫിനാൻസ് സൊസൈറ്റി രണ്ട് വീൽ ചെയർ നൽകി. സൊസൈറ്റി കോ ഓർഡിനേറ്റർ എം. രാമചന്ദ്രനിൽ നിന്ന് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ ടി. പദ്മനാഭൻ ഏറ്റുവാങ്ങി. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരികളായ എം. ശ്രീകണ്ഠൻ നായർ, മല്ലിക രാജൻ, ബി.എൽ.എം അംഗങ്ങളായ എം.എം വരുൺ, ദേവീദാസ്, പി.വി ഭാർഗവൻ, സി. സിബു, ഗോകുലനന്ദൻ മോനാച്ച, ടി. പുഷ്പ എന്നിവർ സംസാരിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി കെ.ടി ജോഷിമോൻ സ്വാഗതവും പി. ചിന്താമണി നന്ദിയും പറഞ്ഞു. ആതുരസേവന രംഗത്തുള്ള പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സേവന മികവ് മനസിലാക്കിയാണ് ബി.എൽ.എം ഫിനാൻസ് സൊസൈറ്റി വീൽ ചെയറുകൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |