ആലപ്പുഴ: കൃഷ്ണപുരം ആയുർവേദ ആശുപത്രിയിൽ നടത്തിയ യോഗ പരിശീലന പരിപാടി അലങ്കോലപ്പെടുത്തുകയുംപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത ശശിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ആക്ഷേപിച്ച ബി.ജെ.പിപഞ്ചായത്ത് മെമ്പർ പാറയിൽ രാധാകൃഷ്ണന്റെ നടപടിയിൽ കൃഷ്ണപുരം നോർത്ത് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംയുക്ത യോഗം പ്രതിഷേധിച്ചു.യോഗം കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു.ചിറപ്പുറത്ത് മുരളി, കെ.പത്മകുമാർ, ശ്രീഹരി കോട്ടിരേത്,രാധാമണി, രാജൻ തണ്ടളത്ത്,മുരുളി എം.നദീർ,കോശി കെ.ഡാനിയൽ,ഹബീബ്,കെ.വി.റെജികുമാർ, വൈ.ഹാരിസ്, നൗഷാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |