കോന്നി: കല്ലേലി ഊട്ടുപാറയിൽ പുലി ആടിനെ കൊന്നു. ഊട്ടുപാറ കോഴഞ്ചേരിമുരുപ്പ് കാഞ്ഞിരത്തുംമൂട്ടിൽ സന്തോഷ് ബാബുവിന്റെ വീടിന് സമീപത്തെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടാണ് ചത്തത്. . സന്തോഷ് ബാബുവിന്റെ സമീപവാസി കഴിഞ്ഞദിവസം പുലർച്ചെ 3. 45 ന് കൃഷിയിടത്തിൽ പട്ടി കുരയ്ക്കുന്നത് കേട്ട് കാട്ടുപന്നിയാണെന്ന് കരുതി ടോർച്ച് തെളിച്ച് നോക്കിയപ്പോൾ പുലിയെ കണ്ടിരുന്നു. തുടർന്ന് ഇയാൾ സമീപവാസികളെ വിവരം അറിയിച്ചു. . ഇവരും പുലിയെ കണ്ടു. ആളുകളെ കണ്ട് പുലി ഒാടിപ്പോയി. തുടർന്ന് ആട്ടിൻകൂട് പരിശോധിച്ചപ്പോഴാണ് ആട് ചത്ത് കിടക്കുന്നത് കണ്ടത്. ഒാടിപ്പോയ പുലി ആടിനെ എടുക്കാനായി മൂന്നുതവണ വന്നതായി നാട്ടുകാർ പറഞ്ഞു. സന്തോഷ് ബാബുവിന് പള്ളിയിൽനിന്ന് ഉപജീവനമാർഗത്തിനായി കിട്ടിയ ആടായിരുന്നു ഇത്. നേരത്തെ പ്രദേശത്തെ നിരവധി വളർത്തുനായ്ക്കളെയും ആടുകളെയും പുലി കൊന്നിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. ഇവിടുത്തെ റബർ തോട്ടങ്ങളിൽ അടിക്കാട് വളർന്നു നിൽക്കുന്നത് ഭീഷണിയായി മാറി. കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ശല്യം മൂലം കർഷകർ ഭീഷണിയിലാണ്. കാട്ടാനകളെ തുരത്താനായി വനം വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ദൗത്യം നടക്കുന്നതിനിടയിലാണ് പുലിയിറങ്ങിയത്. കാൽപ്പാടുകൾ കണ്ടു, ക്യാമറ വച്ചു നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. വലപാലകർ പരിശോധന നടത്തി പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. പുലിയെ നീരീക്ഷിക്കുന്നതിനായി രണ്ട് ക്യാമറകൾ സ്ഥാപിച്ചു. 1. കല്ലേലി, അരുവാപുലം, ഊട്ടുപാറ, അതിരുങ്കൽ, പാക്കണ്ടം, ഇഞ്ചപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ ഇറങ്ങുന്ന പുലികൾ ജനങ്ങൾക്ക് ഭീഷണിയായി മാറുകയാണ്. 2017 ൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ പുലിയിറങ്ങി യിരുന്നു. വളർത്തുനായയെ അന്ന് പുലി കൊന്നിരുന്നു.
2. 2023 ൽ ഊട്ടുപാറയിൽ പുലി ആടിനെ കടിച്ചുകൊന്നിരുന്നു. മേലേമിച്ചഭൂമിയിൽ കല്ലുമലകുഴിയിൽ സദാശിവന്റെ മൂന്നുവയസുള ആടിനെയാണ് കടിച്ചുകൊന്നത്. വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെ കുറ്റിക്കാട്ടിലാണ് ആടിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടത്.
3. നേരത്തെ അരുവാപ്പുലം മ്ലാന്തടം കനകക്കുന്നിൽ ആടിനെ പുലി കടിച്ചുകൊന്നിരുന്നു.
4.അതിരുങ്കൽ, ഇഞ്ചപ്പാറ, പാക്കണ്ടം, മേഖലകളിൽ ഇറങ്ങുന്ന പുലികൾ ജന ജീവിതത്തിന് ഭീഷണിയായി മാറിയിരുന്നു. ഏഴുമാസത്തിനിടയിൽ ഇഞ്ചപ്പാറ പാക്കണ്ടം പ്രദേശത്തുനിന്ന് വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത് മൂന്ന് പുലികളാണ്.
പ്രദേശത്തെ വന്യമൃഗശല്യം മൂലം ജനങ്ങൾ ഭീഷണിയിലാണ്
. മിനി ഇടുക്കിള ( വാർഡ് മെമ്പർ )
ഡി.എഫ്. ഒ യുടെ അനുമതി ലഭിച്ചാൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും.
ആർ അനിൽകുമാർ ( ഡെപ്യൂട്ടി റേഞ്ച് ഓഫീസർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |