കൊല്ലം: എം. മുകേഷ് എം.എൽ.എയുടെ വീടിന് മുന്നിലൂടെയുള്ള അക്കരെ തെക്കേമുക്ക്- പട്ടത്താനം റോഡിൽ കുഴി രൂപപ്പെട്ട് വെള്ളക്കെട്ടായിട്ടും നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വടക്കേവിള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് സജു ഓട്ടുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് ഗണേഷ്, നേതാക്കളായ അയത്തിൽ അപ്പുക്കുട്ടൻ, പട്ടത്താനം ബാബു, ഉമേഷ് ബാബു, അഭിജിത് ആശ്രാമം, സജീവ്, വിജയകുമാരി, സജി തേകട്ടം, ശരത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |