അങ്ങാടിക്കൽ തെക്ക് : കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും സഹൃദയ കലാകായിക സമിതിയുടെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ ഉദ്ഘാടനം നിർവഹിച്ചു. ഐ വി ദാസ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.സതികുമാരി നിർവഹിച്ചു. റാങ്ക് ജേതാവ് കൃഷ്ണപ്രിയയെ വാർഡ് അംഗം ജിതേഷ്കുമാർ രാജേന്ദ്രൻ അനുമോദിച്ചു. സിംലകുമാരി, ശ്യാം.ജെ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, ഉദയചന്ദ്രൻ.ആർ, ബിജുകുമാർ, ബിന്ദു ഹരി, ബൈജു ശ്യാം, ആര്യ ഉദയൻ, ഗീതു ജയൻ, രുക്മ ബി.കുമാർ, രുഗ്മസുനിൽ, സരിത ഉദയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |