കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ പാലക്കാട് ടി.ബി റോഡിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ച് ടി.ബി റോഡിൽത്തന്നെയുള്ള സൂര്യ കോംപ്ലക്സിലേയ്ക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ആര്യവൈദ്യശാല ട്രസ്റ്റിയും കഞ്ചിക്കോട് ഫാക്ടറി മാനേജരുമായ ഡോ. സുജിത് എസ്. വാരിയർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജരും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. ഷെയ്ക് നിസാർ, വടക്കന്തറ ബ്രാഞ്ച് മാനേജരും സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ. വിവേക് ചന്ദ്രൻ, പ്രൊഡക്ഷൻ മാനേജരും സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ. വിനോദ്, സ്മിതാ വാരിയർ, മനാഫ്, പി. വി. മനോജ്, സുരേഷ് ബാബു, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |