ഡോ.ടി.പി.സേതുമാധവൻ
പുതുച്ചേരിയിലെ സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി CENTAC നീറ്റ് യു.ജി 2025 സ്‌കോർ വിലയിരുത്തിയുള്ള എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.വി.എസ്‌സി & എ.എച്ച് കോഴ്‌സുകൾക്കുള്ള പ്രവേശന നോട്ടിഫിക്കേഷൻ പുറത്തിറക്കി. സർക്കാർ, സ്വകാര്യ കോളേജുകളിലായി 1229 സീറ്റുകളുണ്ട്. ജൂലായ് 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.centacpuducherry.in
എം.ബി.എ @ ത്രിഭുവൻ സഹകരണ യൂണിവേഴ്‌സിറ്റി
ഗുജറാത്തിലെ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റ് (ഇർമ) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാലയിൽ എം.ബി.എ പ്രോഗ്രാമിന് 2025 - 27 ബാച്ചിലേക്ക് ജൂലായ് 20 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസ് മാനേജ്‌മെന്റ്, സഹകരണ മാനേജ്‌മെന്റ്, ബാങ്കിംഗ് & ഫിനാൻസ് എന്നിവയിൽ എം.ബി.എ പ്രോഗ്രാമുകളുണ്ട്. ബിരുദത്തിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. CAT, CMAT 2024 സ്‌കോറുകൾ അഡ്മിഷനുവേണ്ടി പരിഗണിക്കും. www.irma.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |