വടകര: ചോറോട് ഈസ്റ്റ് രാമത്ത് മുക്കിൽ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ രാമത്ത് മുക്ക് പ്രദേശത്തെ എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെയും സ്പെൽബി മത്സരത്തിൽ 3ാം സ്ഥാനം നേടിയ വിദ്യാർത്ഥിയെയും അനുമോദിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസം - ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സി.നാരായണൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവുംനിർവഹിച്ചു. ചോറോട്ഗവ: ഹൈസ്ക്കൂൾ അദ്ധ്യാപിക വി.കെ.ഷീബ " വീടും ഞാനും", എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.മോഹനൻ വിജയികളെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ പ്രസംഗിച്ചു. സജിത് ചാത്തോത്ത് സ്വാഗതവും മഹേഷ് കുമാർ പി.കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |