തൃപ്രയാർ: കേരളത്തിലെ ആരോഗ്യ മേഖലയെ താറുമാറാക്കിയ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റി ശവപ്പെട്ടിയേന്തി പ്രതിഷേധിച്ചു. പ്രകടനത്തിനും പ്രതിഷേധ യോഗത്തിനും ശേഷം മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന:സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ആമുഖ പ്രഭാഷണം നടത്തി. നേതാക്കളായ ഇ.പി.ഹരീഷ്,ഇ.പി ത്സാൻസി, നിഷ പ്രവീൺ, ലാൽ ഊണുങ്ങൽ, ടി.ജി.രതീഷ്, രശ്മി ഷിജോ, എൻ.എസ് ഉണ്ണിമോൻ, കെ.ആർ മോഹനൻ, സുനിൽ ദത്ത്, ഗോകുൽ കരീപ്പള്ളി,അരുണഗിരി തുടങ്ങിയവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |