തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മണ്ണത്തൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വനിതകൾക്കുള്ള യോഗ പരിശീലനം നടപ്പിലാക്കുന്നതിന് യോഗ പരിശീലകരെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ /പി.ജി കോഴ്സുകൾ, എം.എസ്.സി യോഗ, ബി. എൻ.വൈ.എസ് പാസായവർക്ക് അപേക്ഷിക്കാം. നിയമനം താത്കാലികമാണ്. താത്പര്യമുള്ളവർ ജൂലായ് 17ന് തിരുമാറാടി ഗ്രാമപഞ്ചായത്തിൽ ഉച്ചയ്ക്ക് 12. 30ന് നടത്തുന്ന അഭിമുഖത്തിലേക്ക് ആധാർ കാർഡ്, ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 9495975402.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |