മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 17 മുതൽ രാമായണ പാരായണം നടക്കും. രാവിലെ 6 മുതൽ 8 വരെയാണ് പാരായണം നടക്കുക. ഇതോടനുബന്ധിച്ച് ജൂലായ് 31 വരെ വൈകിട്ടത്തെ ദീപാരാധനയ്ക്കുശേഷം ഊട്ടുപുരയിൽ ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. ആഗസ്ത് ഒന്നിന് രാവിലെ 6 മുതൽ ഔഷധ സേവയും ഉണ്ടായിരിക്കും.
കർക്കിടക വാവുബലി നാളിൽ ജൂലായ് 24ന് രാവിലെ നാലര മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാമായാണ മാസത്തോടനുബന്ധിച്ച് തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന നാലമ്പല ദർശനം ജൂലായ് 22ന് നടക്കും. രാവിലെ നാലരയ്ക്ക് യാത്ര പുറപ്പെട്ട് ഗുരുവായൂരും സന്ദർശിച്ച് വൈകിട്ട് തിരിച്ചെത്തുന്നതാണ് യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |