കഞ്ചിക്കോട്: കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ വനം അതിർത്തിയിൽ റെയിൽ ഫെൻസിംഗ് വേണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ ആവശ്യപ്പെട്ടു. തുടർച്ചയായ ആന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മംഗലത്താൻ ചള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് മൂലം വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാലാഴി ഉദയകുമാർ അദ്ധ്യക്ഷനായി. കളത്തിൽ കൃഷ്ണൻ കുട്ടി, എസ്.കെ.ജയകാന്തൻ, പി.ബി.ഗിരീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |