പട്ടാമ്പി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വണ്ടുംതറ ചെറുകാട് ഗ്രന്ഥശാല ബഷീർ ഉറൂബ് അനുസ്മരണം നടത്തി. സെക്രട്ടറി ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ഷാബിറ ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ് എന്നിവരുടെ കൃതികളെകുറിച്ച് എഴുത്തുകാരൻ പി.എം.ദിവാകരൻ, വായനശാല പ്രസിഡന്റ് പി.ബഷീർ, ജൈനിഷ എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ, പള്ളത്ത് റഷീദ്, ബാലഗംഗാധരൻ, കരീം, നജീബ് ചിരങ്കര, ഗോപി എന്നിവർ വായനാനുഭവങ്ങൾ പങ്ക് വെച്ചു. ഉന്നത വിജയം നേടിയ പ്രാദേശിക പ്രതിഭകളായ സി.എ നേടിയ ആഷിഫ്, സി.എ.എം.എ വിജയി ഹരിഗോവിന്ദ്, യു.എസ്.എസ് സ്‌കോളർഷിപ് നേടിയ ഫാത്തിമ നിയ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |