ചോറ്റാനിക്കര: ആമ്പല്ലൂർ പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ വ്യാപക അഴിമതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.എം 8,9 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തോട്ടറ- നടേമുറി റോഡും തോട്ടറ -അംബേദ്കർ ഗ്രാമം റോഡും ടാറിംഗ് നടത്തി രണ്ടര മാസം പിന്നിട്ടപ്പോഴേക്കും പൂർണമായി തകർന്ന അവസ്ഥയിലാണ്. നടേമുറി റോഡിന് 3.30 ലക്ഷം രൂപയും അംബേദ്കർ ഗ്രാമം റോഡിന് 9.60 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. മഴ കനത്തതോടെ റോഡിലൂടെ കാൽ നടയാത്ര പോലും ദുഷ്കരമായെന്നും സി.പി.എം ആരോപിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ജി. രഞ്ജിത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എൻ.എസ്. ശ്രീനിഷ് അദ്ധ്യക്ഷനായി എം.പി. നാസർ, എ.പി. സുഭാഷ്, എം.കെ. സുരേന്ദ്രൻ, കെ.എൻ. ശാന്തകുമാരി, പി.എ. അജേഷ്, എസ്.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |