തൃശൂർ: നികുതി കൊള്ള തുടരാൻ ലക്ഷങ്ങൾ മുടക്കി കോർപറേഷൻ സുപ്രീം കോടതിയിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കുറ്റപ്പെടുത്തി. ഇത് ജനദ്രോഹ നടപടിയാണ്. കോർപറേഷനിലെ നിയമവിരുദ്ധമായ കെട്ടിട നികുതി പിരിവിനെതിരെ നൂറു കണക്കിന് നികുതിദായകർ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കോർറേഷനിൽ നടക്കുന്നത് നിയമവിരുദ്ധമായ നികുതി പിരിവാണെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. കോർറേഷന് എതിരായി പൊതു വിധിന്യായം പ്രഖ്യാപിച്ചു. തുടർന്ന് എൽ.ഡി.എഫ് ഭരണ നേതൃത്വം ഹൈക്കോടതിയിൽ തന്നെ ഈ വിധിക്കെതിരെ അപ്പിൽ പോകുകയും മുഴുവൻ കേസുകളിലും കോർപ്പറേഷന്റെ അപ്പീലുകൾ തള്ളുകയും ചെയ്തു. ജനങ്ങൾക്കെതിരേ വീണ്ടും സുപ്രീംകോടതിയിൽ അപ്പിൽ പോകുന്ന നീക്കം നിറുത്തിവയ്ക്കണമെന്നും നിയമവിരുദ്ധമായി വാങ്ങിയ നികുതിപ്പണം ജനങ്ങൾക്ക് തിരിച്ചു നൽകണമെന്നും രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |