ആലപ്പുഴ : സംസ്ഥാനത്ത് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെയും ഗവർണർക്കെതിരെ ഭരണാനുകൂല വിദ്യാർത്ഥി സംഘടനകളുടെയും പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ജലപീരങ്കിക്കായി പൊലീസിന്റെ നെട്ടോട്ടം. ആറ് പൊലീസ് കമ്മിഷണറേറ്റുകളുൾപ്പെടെ കേരളത്തിലെ 20 പൊലീസ് ജില്ലകളിൽ തലസ്ഥാന നഗരമുൾപ്പെടെ 12 പൊലീസ് ജില്ലകളിലാണ് ജലപീരങ്കിയുള്ളത്. ഇതിൽ ചില പൊലീസ് ജില്ലകളിലെ ജല പീരങ്കികൾ തകരാറിലാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലാആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധ സമരങ്ങൾ അക്രമത്തിലേക്ക് കടന്നപ്പോഴാണ് ജല പീരങ്കിയില്ലാത്തതിന്റെ കുറവ് ബോദ്ധ്യപ്പെട്ടത്.ജലപീരങ്കികളുടെ അഭാവത്തിൽ ടിയർഗ്യാസാണ് പൊലീസിന് തുണ. ജല പീരങ്കിയുണ്ടെങ്കിൽ ബാരിക്കേഡ് മറികടക്കുന്നവരെ വെള്ളം ചീറ്റി നിയന്ത്രിക്കാനാകും.
അക്രമാസക്തമായ നിരവധി സമരങ്ങൾക്ക് വേദിയാകുന്ന ആലപ്പുഴയിൽ അത്യാവശ്യഘട്ടങ്ങളിൽ കോട്ടയത്ത് നിന്നാണ് ജലപീരങ്കിയെത്തിച്ചിരുന്നത്. ജലപീരങ്കികളുടെ പരിപാലനകാര്യത്തിൽ മതിയായ ശ്രദ്ധയില്ലാത്തതാണ് ഇവ നശിച്ചുപോകാൻ കാരണം.
ഒരു ജലപീരങ്കിക്ക് കാൽലക്ഷം ലിറ്റർ വെള്ളം
ഒരു ദിവസം ശരാശരി 24,000 ലിറ്റർ വെള്ളമാണ് ഓരോ സമര കേന്ദ്രത്തിലും ജലപീരങ്കികളിലെ കരുതൽ.
ജലപീരങ്കിയുടെ മുകളിൽ ഘടിപ്പിച്ച 2 പൈപ്പുകൾ (ഗൺ) വഴി ഒരു മിനിറ്റിൽ 2,000 മുതൽ 10,000 വരെ ലിറ്റർ വേഗത്തിൽ വെള്ളം ചീറ്റാം
150 മീറ്റർ അകലെയുള്ളവരെപ്പോലും തുരത്തിയോടിക്കുകയോ വീഴ്ത്തുകയോ ചെയ്യാം
മിനിറ്റിൽ 2,500 - 3,000 ലിറ്റർ വേഗത്തിലാണ് സാധാരണ പ്രയോഗമെങ്കിലും അസാധാരണ സാഹചര്യങ്ങളിൽ തീവ്രത കൂട്ടാറുണ്ട്.
ജലപീരങ്കിയുള്ള പൊലീസ് ജില്ലകൾ
12
എല്ലാ പൊലീസ് ജില്ലകളിലും ജലപീരങ്കിയില്ല. അത്യാവശ്യഘട്ടങ്ങളിൽ അയൽ ജില്ലകളിൽ നിന്നാണ് എത്തിക്കുന്നത്
- മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം, പൊലീസ് ആസ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |