ആലപ്പുഴ: ശാസ്ത്രസാഹിത്യ പരിഷത്തും ആസ്ട്രോ കേരള ആലപ്പുഴ ചാപ്റ്ററും സംയുക്തമായി ചേർത്തല ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച റിഫ്രാക്ടർ ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ് ശ്രദ്ധേയമായി. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി പ്രദീപ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടെലിസ്കോപ്പിന്റെ ശാസ്ത്രവും ചരിത്രവും എന്ന വിഷയത്തിൽ എൻ.എസ്.സന്തോഷ് ക്ലാസ് നയിച്ചു. വർക്ക്ഷോപ്പിന് ആസ്ട്രോ കോട്ടയം ജില്ലാ കോർഡിനേറ്റർ ബിനോയി പി. ജോണി, സീനിയർ അമച്വർ ആസ്ട്രോണമർ രവീന്ദ്രൻ കെ.കെ, അമച്വർ ആസ്ട്രോണമർ ശ്രീജേഷ് ഗോപാൽ, ജൂനിയർ അമച്വർ അസ്ട്രോണമർ അദിതി പ്രാൺരാജ് എന്നിവർ നേതൃത്വം നൽകി. സാധാരണ ലെൻസുപയോഗിച്ചുള്ള റിഫ്രാക്ടർ ടെലിസ്കോപ്പ് നിർമ്മാണത്തിനു ശേഷം ആക്രോമാറ്റിക്ക് ലെൻസ് ഉപയോഗിച്ച് നിർമ്മിച്ച ടെലിസ്കോപ്പ് പരിചയപ്പെടുത്തിയാണ് വർക്ക്ഷോപ്പ് സമാപിച്ചത്. വൈദ്യുതിവകുപ്പിലെ റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ.ആർ.ബാലകൃഷ്ണൻ,എസ്.എൻ കോളേജ് റിട്ട. പ്രിൻസിപ്പൽ ടി. പ്രദീപ്, കോളേജ് അദ്ധ്യാപകനായ ഡോ.സദാശിവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ, അദ്ധ്യാപകനായ ജീവൻ ദാസ്, ആരോഗ്യ വകുപ്പിലെ ഫാർമർസിസ്റ്റ് സുമേഷ് തുടങ്ങിയവർ വർക്ക്ഷോപ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |