
ആലപ്പുഴ: മത്സ്യഭവന്റെ ആഭിമുഖ്യത്തിൽ മത്സ്യകർഷക ദിനാചരണവും വിവിധ മത്സ്യകൃഷി രീതികളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കെ.ഡി മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മത്സ്യകർഷകർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിന് അവസരമുണ്ടായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ അധ്യക്ഷയായി. അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന ഡെന്നിസ്, ഫിഷറീസ് ഓഫീസർ പി.എസ് സൈറസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |