പി.ജി പ്രവേശനം : രണ്ടാം അലോട്ട്മെന്റായി
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in /pg2025 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പഠന വകുപ്പുകളിലേക്കുള്ള എംഎ, എംഎസ്സി, എംടെക്, എംസിജെ, എംകോം, എംലിബ്ഐഎസ്സി, എൽഎൽഎം, എംഎസ്ഡബ്ലൂ, എംഎഡ്, എന്നീ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം 14ന് അതത് പഠന വകുപ്പുകളിലായി നടത്തും. ഫോൺ: 0471 2308328, 9188524612
ബി.ടെക് പാർട്ട് ടൈം റീസ്ട്റക്ചേർഡ് കോഴ്സ് നാലാം സെമസ്റ്റർ മെയ് 2024 (2013 സ്കീം), ആറാം സെമസ്റ്റർ നവംബർ 2024 (2013 സ്കീം), ആറാം സെമസ്റ്റർ നവംബർ 2024 (2008 സ്കീം), എട്ടാം സെമസ്റ്റർ ഡിസംബർ 2024 (2013 സ്കീം) എന്നീ പരീക്ഷകളുടെ ഫലം പ്രറസിദ്ധീകരിച്ചു.
ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്റേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വി
ജൂലായ് 29 ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സരം യൂണിറ്ററി എൽഎൽബി (റെഗുലർ, സപ്ലിമെന്ററി മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലായിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) ജനുവരി 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 16നകം ഹാജരാകണം.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ രണ്ടാം മേഴ്സി ചാൻസ് ജൂലായ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 25 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 29,30 തീയതികളിൽ നടക്കും.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ ബേസിക് സയൻസ് സ്റ്റാറ്റിസ്റ്റിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2025)പരീക്ഷയുടെ പ്രാക്ടിക്കൽ 16 ന് മാല്യങ്കര എസ്.എൻ.എം കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എ മ്യൂസിക് സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ വയലിൻ (കോംപ്ലിമെന്ററി) പ്രാക്ടിക്കൽ 15 ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |