അഭിമുഖം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 38/2023) തസ്തികയിലേക്ക് 16 ന് പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്) (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 543/2024) തസ്തികയിലേക്ക് 16 ന് രാവിലെ 9.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ട് (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റിയൂട്ട്) (കാറ്റഗറി നമ്പർ 270/2020) തസ്തികയിലേക്ക് 16, 17 തീയതികളിലും ഇൻസ്ട്രക്ടർ ഗ്രേഡ് 1 ഇൻ മെക്കാനിക്കൽ എൻജിനീയറിംഗ് (എൻജിനീയറിംഗ് കോളേജുകൾ) (കാറ്റഗറി നമ്പർ 632/2023) തസ്തികയിലേക്ക് 16, 17, 18 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 380/2022) തസ്തികയിലേക്ക് 16, 18 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 433/2023) തസ്തികയിലേക്ക് 16, 17, 18, 22, 23, 25, 30, 31, ആഗസ്ത് 1 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ് (കാറ്റഗറി നമ്പർ 131/2024) തസ്തികയിലേക്ക് 15, 16 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സർവ്വേയ്സ് ആൻഡ് അനാലിസിസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 393/2022), ലക്ചറർ ഇൻ സോഷ്യൽ സയൻസ് (കാറ്റഗറി നമ്പർ 374/2022) തസ്തികകളിലേക്ക് 14 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |