പത്തനംതിട്ട: കഴിഞ്ഞയാഴ്ചയെടുത്ത പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അദ്ധ്യാപകൻ രണ്ടാമതും പോക്സോ കേസിൽ പ്രതിയായി. ഇയാളെ ജയിലിലെത്തി ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തിയിരുന്ന കിടങ്ങന്നൂർ കാക്കനാട്ട് പുതുപറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് (എബ്രഹാം അലക്സാണ്ടർ- 62) ആണ് അറസ്റ്റിലായത്. മെഴുവേലി സ്വദേശിയായ 13 കാരന്റെ മൊഴിപ്രകാരമാണ് രണ്ടാമത്തെ കേസ് . ഇവിടെ പഠിക്കുന്ന മറ്റൊരു 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |