പോരുവഴി: കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണവും രോഗി കുടുംബ സംഗമവും നടത്തി. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലെയും പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വി.ജി.എസ്.എസ്.എച്ച്.എസ്. എസ് നെടിയവിള സ്കൂളിലെയും നസ്റയത്ത് സ്കൂളിലെയും വിദ്യാർത്ഥികൾ കലാപരിപാടികൾ നടത്തി.മെഡിക്കൽ ഓഫീസർ ഡോ.അജു മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീലേഖ, ഷീജ രാധാകൃഷ്ണൻ, ഡാനിയേൽ തരകൻ, ജനപ്രതിനിധികളായ ബിജു, തുളസി, അനീഷ്യ, അനില, അരുണാമണി, പ്രഭാ കുമാരി, ആരോഗ്യവകുപ്പ് ജീവനക്കാരായ മഞ്ജുള, ബിന്ദു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |