കോട്ടയം : ജവഹർ നവോദയ വിദ്യാലയത്തിൽ രവീന്ദ്ര നാഥ ടാഗോറിന്റെ പൂർണകായ പ്രതിമയുടെ അനാച്ഛാദനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ടാഗോറിന്റെ പ്രതിമ സ്ഥാപിച്ചതിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വവും ആ സംസ്‌കാരം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന് ടാഗോർ നൽകിയ സംഭാവനകളും ഓർമപ്പെടുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ജോളി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി, വാർഡ് മെമ്പർ സാറാമ്മ തോമസ് എന്നിവർ സംസാരിച്ചു. ശില്പി രാജേഷ് കുമാറിനെ കേന്ദ്രമന്ത്രി ആദരിച്ചു. വൈസ് പ്രിൻസിപ്പൽ എ.ടി ശശി സ്വാഗതവും സീനിയർ അദ്ധ്യാപകൻ സാബു ജോസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |