തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ മുടവൻമുകൾ വാർഡിൽ ഒരുക്കിയ മൾട്ടി സ്പോർട്സ് ടർഫിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഇന്ത്യൻ ഫുട്ബാൾ ടീം താരം സി.കെ.വിനീത് മുഖ്യാതിഥിയായി.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേയേഴ്സ് ആന്റി-ഡ്രഗ് ക്യാമ്പെയിൻ സ്കൂൾതല ഫുട്ബാൾ ടൂർണമെന്റിനും ഇതോടൊപ്പം തുടക്കമായി.നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.ഇന്നലെ നടന്ന വനിതാ വിഭാഗം മത്സരത്തിൽ പട്ടം സെന്റ് മേരീസ് സ്കൂളിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി നിർമല ഭവൻ സ്കൂൾ വിജയികളായി.മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |