ആലപ്പുഴ: അർത്തുങ്കൽ വില്ലേജ് പരിധിയിലെ പ്രദേശങ്ങളിലെ ഡിജിറ്റൽ റീസർവെ പൂർത്തിയായി. ഇപ്രകാരം തയ്യാറാക്കിയസർവെ റെക്കാഡുകൾ എന്റെ ഭൂമി പോർട്ടലിലും ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല ഹാളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് http//entebhoomi.kerala.gov.in പോർട്ടലിൽ നിന്ന് രേഖകൾപരിശോധിക്കാം. കൂടാതെ ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളിലും പരിശോധിക്കാം. പരാതികൾ നാളെമുതൽ അടുത്ത 30 ദിവസങ്ങൾക്കകം ചെങ്ങന്നൂർ റീസർവെ അസിസ്റ്റന്റ് ഡയറക്ടർക്ക് ഫോറം 160ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |