കോട്ടയം : മലയോര മേഖലകളിലെ വന്യജീവി ആക്രമണവും തെരുവുനായ ഭീഷണിയും സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമൂഹിക യാഥാർത്ഥ്യമാണെന്നും അത് ഉന്നയിക്കുമ്പോൾ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവ് നായ്ക്കൾ കാരണം ഇരുചക്ര വാഹനങ്ങളിലും കാൽനടയായും മനുഷ്യർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ജനകീയ വിഷയങ്ങളിൽ കേരള കോൺഗ്രസ് എമ്മിന്റെ നിലപാടുകൾ സുവ്യക്തമാണെന്നും അതിനെ വക്രീകരിച്ച് ചിത്രീകരിക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, സ്റ്റീഫൻ ജോർജ്, വി.ടി ജോസഫ്, വിജി എംതോമസ്, ജോസ് ടോം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി കുഴിഞ്ഞാലി, ജോജി കുറുത്തിയാടൻ, ജോസ് ഇടവഴിക്കൻ, എ.എം മാത്യു, ടോബിൻ അലക്‌സ്, തോമസ് ടി. കീപ്പുറം, ലാലിച്ചൻ കുന്നിപ്പറമ്പിൽ, സോണി തെക്കേൽ, ബിജു ചക്കാല, ഡി.പ്രസാദ്, ഡാനി തോമസ്, രാമചന്ദ്രൻ അള്ളുപുറം, ഡിനു ചാക്കോ, അമൽ ചാമക്കാല, പൗലോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |