തൃക്കരിപ്പൂർ: കെ.എം.കെ. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ പങ്കെടുപ്പിച്ച് അനുമോദനസായാഹ്നം സംഘടിപ്പിച്ചു. പി. കോരൻ മാസ്റ്റർ സ്മാരക ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സുജീഷ് പിലിക്കോട് പ്രഭാഷണവും ഉപഹാരസമർപ്പണവും നടത്തി. പി.പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് എ.ഇ.ഒ സുരേന്ദ്രൻ മീലിയാട്ട്, സുസ്മിത ചന്ദ്രൻ സംസാരിച്ചു. ഭാരത് സേവാ സമാജം അവാർഡ് ജേതാവ് കക്കുന്നം പദ്മനാഭൻ പണിക്കർ, പൂരക്കളി അക്കാഡമി അവാർഡ് ജേതാക്കളായ കാനക്കിൽ കമലാക്ഷൻ പണിക്കർ, കെ.വി. കൃഷ്ണൻ പണിക്കർ, പനക്കീൽ കണ്ണൻ തുടങ്ങിയവരെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. അമ്പു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |