കോഴിക്കോട്: വിവിധതരം കൃഷികളെയും കൃഷിരീതികളെയും അടുത്തറിയാൻ ഫാം ടൂർ ഒരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. 11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായാണ് പഞ്ചായത്തും തിരുവമ്പാടി കലാസാംസ്കാരിക സമിതിയും ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പും ചേർന്ന് തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് ഏകദിന യാത്ര സംഘടിപ്പിച്ചത്.
ഓരോ കൃഷിയിടത്തെയും ഓരോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക വഴി കർഷകരുടെ വരുമാന വർദ്ധന ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാഫ്റ്റ് സൊസൈറ്റിയുടെ കീഴിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പെരുമാലിപ്പടിയിൽ ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ നിന്നാരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് ഗ്രെയ്സ് ഗാർഡൻ, മലബാർ എഗ്ഗർ ഫാം, ആടുവളർത്തൽ ഫാം, തറക്കുന്നേൽ ഗാർഡൻസ്, കേരകേസരി, കാർമൽ അഗ്രോ ഫാം, ഗ്രീൻ ഫാം വില്ലാസ് എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര. മാനസിക ഉല്ലാസത്തിനൊപ്പം കൃഷി സംബന്ധമായ ആധികാരിക പഠനവും ഈ യാത്രയിലൂടെ സാദ്ധ്യമാകുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിന് പുറത്ത് നിന്നും ധാരാളം ആളുകൾ ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്. പരിപാടിക്ക് വാർഡ് മെമ്പർമാരായ ലിസി മാളിയേക്കൽ, അപ്പു കോട്ടയിൽ ലിസി സണ്ണി, ഷൈനി ബെന്നി, ഫെഡറൽ ബാങ്ക് മാനേജർ രഞ്ജിത്ത്, കാവാലം ജോർജ്, അജു എമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |